Wednesday, March 31, 2010

മഴത്തുള്ളികള്‍

 .
കാണാത്ത സ്വപ്നത്തില്‍ കേള്‍കാത്ത  ഗാനമായ് .
ഉതിര്‍ന്നിറങ്ങി എന്‍ മനസ്സില്‍ ഒരു മൗന നൊമ്പരമായ് അവള്‍
അവളോടൊത് കളിയാടിയ നിമിഷങ്ങലോര്‍ത്തു വിങ്ങി ഞാന്‍ ;
അവളുടെ നനുനനുത്ത കൈകളുടെ സുഗന്ധം എന്‍ സിരകളെ
ഉണര്‍ത്തി? അവളെ കാത്തിരിക്കുന്നതിന്റെ സുഖമോര്‍ത്തു ഞാന്‍ !
അവളെ കാത്തിരിക്കുന്നവരുടെ പ്രതീക്ഷകള്‍ കണ്ടു ഞാന്‍
ഗദ്ഗദങ്ങളും ഞാന്‍ കേട്ടു !
ആസ്ടമയ സുര്യന്റെ വര്‍ണത്തില്‍ അവളുടെ സൗന്ദര്യം
എന്‍ മനസ്സില്‍ തികട്ടി !
അവളെ കാണുമ്പോള്‍ നിലാവുപോല്‍ വെളുക്കെചിരിക്കുനവരുടെ
മുഖം ഇന്നലെയെന്ന പോലെ ഓര്‍ത്തു ഞാന്‍ ;
പക്ഷെ എന്തെന്നരിയില്ലാ കാലങ്ങളായി അവള്‍ എവിടെ പോയി
മറഞ്ഞെന്നറിയീല്ലാ കേണുകൊണ്ട് ഞാന്‍ അപേക്ഷിച്ച് ഭൂമാ
താവിനോട് അവളെ കാണാനായി .
എന്നോടൊത്തു തത്തി കളിച്ച മഴത്തുള്ളികള്‍
എന്‍ കളികുട്ടുകാരിയായവളെ കാണാനായി .
ഒരിറ്റു മഴത്തുള്ളികലെങ്കിലും;ഒരിറ്റു മഴതുള്ളിക്കായി !

No comments:

Post a Comment